ആ കാര്‍ട്ടൂണിനോടു യോജിപ്പില്ല, പുരസ്‌കാര നിര്‍ണയ ജൂറിക്കു പിഴവു പറ്റിയോ എന്നു പരിശോധിക്കണം: എകെ ബാലന്‍

ആ കാര്‍ട്ടൂണിനോടു യോജിപ്പില്ല, പുരസ്‌കാര നിര്‍ണയ ജൂറിക്കു പിഴവു പറ്റിയോ എന്നു പരിശോധിക്കണം: എകെ ബാലന്‍
ആ കാര്‍ട്ടൂണിനോടു യോജിപ്പില്ല, പുരസ്‌കാര നിര്‍ണയ ജൂറിക്കു പിഴവു പറ്റിയോ എന്നു പരിശോധിക്കണം: എകെ ബാലന്‍

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണില്‍ ക്രിസ്തീയ മത പ്രതീകങ്ങളെ തെറ്റായി ഉപയോഗിക്കുന്നതിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ഇത്തരമൊരു കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതില്‍ ജൂറിക്കു പിഴവു പറ്റിയോ എന്ന കാര്യത്തില്‍ ലളിതകലാ അക്കാദമി പരിശോധന നടത്തണമെന്ന് എകെ ബാലന്‍ നിര്‍ദേശിച്ചു.

കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നെന്ന വിമര്‍ശനത്തോടു പ്രതികരിച്ചുകൊണ്ടാണ് മന്ത്രി നിലപാടു വ്യക്തമാക്കിയത്. മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് സര്‍ക്കാരിനു യോജിപ്പില്ല. അവാര്‍ഡ് നല്‍കിയതില്‍ ജൂറിക്കു പിഴവു പറ്റിയോ എന്നു അക്കാദിമിയാണ് പരിശോധിക്കേണ്ടതെന്ന് എകെ ബാലന്‍ പറഞ്ഞു. 

പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതു സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

പുരസ്‌കാരം പിന്‍വലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം  ഫാ. വര്‍ഗീസ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com