ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോ ?; പെരിയ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടുന്നത് അംഗീകരിക്കാനാകില്ല. ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി
ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോ ?; പെരിയ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു. 

പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ല. മാത്രമല്ല. കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രോസിക്യൂട്ടറെ യഥാസമയം അറിയിക്കുന്നില്ല. എന്നാല്‍ പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. ജാമ്യാപേക്ഷ മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി. 

ജാമ്യഹര്‍ജി ഇനിയും നീട്ടിവെക്കാനാകില്ല. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടുന്നത് അംഗീകരിക്കാനാകില്ല. ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഒഴിവുകഴിവുകള്‍ വേണ്ട. ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ കോടതിയില്‍ ഹാജരാകണം. കേസ് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com