‍‍ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
‍‍ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുമല സ്വദേശി അശ്വിന്‍ ദേവ്, സച്ചു പ്രകാശ്, അഖില്‍, രഞ്ജിത്ത്, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമം, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്. 

രാത്രി 11.30ഓടെ പള്ളാത്തുരുത്തി സ്വദേശി സുനീർ (26) നാണ് കുത്തേറ്റത്. ഇയാളെ ഉടന്‍ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com