വി മുരളീധരന്‍ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പ്

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍
വി മുരളീധരന്‍ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പ്

ന്യൂഡല്‍ഹി : ഭരണകക്ഷിയായ ബിജെപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി കേന്ദ്രസഹമന്ത്രി വി മുരളീധരനെ തെരഞ്ഞെടുത്തു. കേന്ദ്ര പാര്‍ലമെന്ററി കാര്യസഹമന്ത്രിയാണ് വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍.

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ രാജ്യസഭാ നേതാവായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗെലോട്ട്, മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 

നാരായണ്‍ ലാല്‍ പഞ്ചാരിയയാണ് രാജ്യസഭയിലെ ചീഫ് വിപ്പ്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി സര്‍ക്കാര്‍ വിപ്പായി പ്രവര്‍ത്തിക്കും. 

കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ രാജ്യസഭയിലെ ഉപനേതാവായി തെരഞ്ഞെടുത്തു.  കഴിഞ്ഞ സഭയില്‍ ഉപനേതാവായിരുന്ന രവിശങ്കര്‍ പ്രസാദ് ഇത്തവണ പാട്‌നയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പീയൂഷ് ഗോയലിനെ ഉപനേതാവായി തെരഞ്ഞെടുത്തത്. 

അനുരാഗ് താക്കൂര്‍ കേന്ദ്രമന്ത്രിയായതോടെ, സഞ്ജയ് ജയ്‌സ്വാളിനെ ബിജെപിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പായും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്‌സഭ കക്ഷിനേതാവ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഉപനേതാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com