'വിമാനത്താവളം അദാനിയോ അംബാനിയോ മാര്‍ക്‌സോ നടത്തട്ടെ'; ഭംഗിയായി മുന്നോട്ട് പോയാല്‍ മതിയെന്ന് ശശി തരൂര്‍

വിമാനത്താവളം ആര് നടത്തിയാലും അവിടുത്തെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടണം - ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശശി തരൂര്‍
'വിമാനത്താവളം അദാനിയോ അംബാനിയോ മാര്‍ക്‌സോ നടത്തട്ടെ'; ഭംഗിയായി മുന്നോട്ട് പോയാല്‍ മതിയെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആര് നടത്തിയാലും അത് ഭംഗിയായി മുന്നോട്ടുപോകണമെന്നാണ് താന്‍  ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിമാനത്താവള നടത്തിപ്പുകാര്‍ അംബാനിയോ,അദാനിയോ, കാറല്‍ മാക്‌സോ ആവട്ടെ. തിരുവനന്തപുരത്തുകാര്‍ അഗ്രഹിക്കുന്നത് അത് നന്നായി നടക്കാനാണെന്ന് തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തെ അനുകൂലിക്കുന്നവര്‍ അദാനിയുടെ സ്‌പോണ്‍സര്‍മാരാണെ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വികസനത്തെ കുറിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ നിലപാടുകള്‍ വ്യക്തമാക്കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് തരൂര്‍ പറഞ്ഞു. വിമാനത്താവളം ആര് നടത്തിയാലും അവിടുത്തെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇതിനായി ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വകാര്യവത്കരണത്തെ ഇനി എതിര്‍ത്തിട്ട് കാര്യമില്ലെന്നും കളി തോറ്റശേഷം നിയമത്തെ കുറ്റം പറയരുതെന്നുമായിരുന്നു തരൂരിന്റെ വാക്കുകള്‍. ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള സ്വകാര്യവത്കരണത്തെ തത്വത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്. 'സ്വകാര്യവല്‍ക്കരണം യാഥാര്‍ഥ്യമായി, ഇനി തടസപ്പെടുത്തുന്നത് വികസനത്തെ ബാധിക്കും' ഇനി സംസ്ഥാന സര്‍ക്കാരിന്റെ സഹകരമാണ് ആവശ്യം. സ്വകാര്യവത്കരിച്ചതുകൊണ്ട് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തു എന്ന് അര്‍ത്ഥമില്ലെന്നും തരൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com