എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ കാണാനില്ല; മേലുദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായി; പരാതിയുമായി ഭാര്യ

എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നവാസിനെ കാണാതായതായി ഭാര്യ തേവര സ്‌റ്റേഷനില്‍ പരാതി നല്‍കി
എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ കാണാനില്ല; മേലുദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായി; പരാതിയുമായി ഭാര്യ

കൊച്ചി: എസ്‌ഐയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നവാസിനെ കാണാതായതായി ഭാര്യ തേവര സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്നു പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്. മേലുദ്യോഗസ്ഥനുമായി ഇന്നലെ വൈകിട്ട് തര്‍ക്കമുണ്ടായതായും ഭാര്യ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നവാസിനെ കാണാതായത്.  

ഔദ്യോഗിക സിംകാര്‍ഡും വയര്‍ലസ് സെറ്റും സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേല്‍പിച്ചിരുന്നു. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ജീപ്പിലാണ് എത്തിയത്. 

അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com