കേരളം പിടിക്കാന്‍ അമിത് ഷാ ; പ്രത്യേക ശ്രദ്ധ നല്‍കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം ; അംഗത്വം 20 ശതമാനം ഉയര്‍ത്തണം

2019 ല്‍ ബിജെപിയുടെ പ്രകടനം പാരമ്യത്തില്‍ എത്തിയില്ല. പാര്‍ട്ടി അംഗത്വത്തില്‍ 20 ശതമാനം വര്‍ധന വേണമെന്നും അമിത് ഷാ നിര്‍ദേശിച്ചു
ചിത്രം : പിടിഐ
ചിത്രം : പിടിഐ

ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ, ബിജെപിക്ക് വഴങ്ങാതെ നില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിടിക്കുക ലക്ഷ്യമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. 2019 ല്‍ ബിജെപിയുടെ പ്രകടനം പാരമ്യത്തില്‍ എത്തിയില്ല. പാര്‍ട്ടി അംഗത്വത്തില്‍ 20 ശതമാനം വര്‍ധന വേണമെന്നും പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍  അമിത് ഷാ നിര്‍ദേശിച്ചു. 

2019ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ഇനിയും മുന്നോട്ടുപോകണമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനുമായി ചേര്‍ന്ന ബിജെപി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാംപെയ്‌ന് തുടക്കം കുറിച്ചതായി യോഗതീരുമാനങ്ങള്‍ അറിയിച്ച ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അറിയിച്ചു. ബിജെപിക്ക് ഇപ്പോള്‍ 11 കോടി അംഗങ്ങളാണുള്ളത്. അംഗത്വത്തില്‍ 20 ശതമാനം വര്‍ധനയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 

അംഗത്വ ക്യാംപെയ്ന്‍ സമിതിയെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കും. സമിതിയില്‍ നാലു നേതാക്കള്‍ ചൗഹാനെ സഹായിക്കുമെന്നും ഭൂപേന്ദ്രയാദവ് വ്യക്തമാക്കി. 

സംഘടാതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും യാദവ് സൂചിപ്പിച്ചു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ നിയമസഭകളിലേക്കാണ് ഇനി നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com