തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

പമ്പിലെ പരസ്യ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ തീപിടുത്തം, ആളപായമില്ല. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പെട്രോള്‍ പമ്പിന് മുന്‍പിലെ പരസ്യ ബോര്‍ഡിന് തീപിടിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പമ്പിലെ പരസ്യ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നഗരത്തിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com