നിപ; സാഹചര്യങ്ങൾ നിയന്ത്രണ വിധേയം; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതം

നിപ സാഹചര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായെന്ന് എറണാകുളം കലക്ടർ മുഹമ്മദ് വൈ സഫീറുള്ള
നിപ; സാഹചര്യങ്ങൾ നിയന്ത്രണ വിധേയം; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതം

കൊച്ചി: നിപ സാഹചര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായെന്ന് എറണാകുളം കലക്ടർ മുഹമ്മദ് വൈ സഫീറുള്ള. നിപ ബാധിതനുമായി ഇടപഴകിയതിനെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന 330 പേരിൽ 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായും ബാക്കിയുള്ള 283 പേരെ അടുത്ത ദിവസങ്ങളിൽ തന്നെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കും എന്നും മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. 

മെയ് ഒന്ന് മുതൽ ജില്ലയിൽ ഉണ്ടായ 1898 മരണങ്ങളിൽ ഒന്ന് പോലും നിപ ബാധിച്ചിട്ടല്ലെന്ന് സ്ഥിരീകരിച്ചതായി കലക്ടർ വ്യക്തമാക്കി. ഇതോടെ നിപ സാഹചര്യം പൂർണമായും നിയന്ത്രണ വിധേയമായെന്നും കലക്ടർ കൂട്ടിച്ചേര്‍ത്തു.

രോഗ ബാധിതനായ യുവാവിന്‍റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വിദഗ്ധ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗ ബാധിതനായ വിദ്യാർഥിയുടെ വീടിന് സമീപത്തുള്ള വവ്വാലുകളിൽ നിന്ന്  സാമ്പിൾ ശേഖരണം തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com