പാര്‍ട്ടി അംഗത്വം 15 കോടിയായി ഉയര്‍ത്തണം; ലക്ഷ്യം 2024: അമിത് ഷാ

ബിജെപിയിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ച് കോടിയായി ഉയര്‍ത്തണമെന്ന് പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ
പാര്‍ട്ടി അംഗത്വം 15 കോടിയായി ഉയര്‍ത്തണം; ലക്ഷ്യം 2024: അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപിയിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ച് കോടിയായി ഉയര്‍ത്തണമെന്ന് പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ. ജൂലായ് ആറിന് അംഗത്വവിതരണത്തിനുള്ള പ്രചാരണം തുടങ്ങും. 2024 ലക്ഷ്യം വെച്ചാകണം ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്നും അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായ വന്‍ വിജയത്തിന് പിന്നാലെയാണ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞടുപ്പിന് ശേഷം നടത്തിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് 11 കോടി അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജനസംഘം നേതാവായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ഓര്‍മ്മദിനമായ ജൂണ്‍ 23ന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് ഔദ്യോഗിക തുടക്കമാകും. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഈ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രകടനം പാരമ്യത്തില്‍ എത്തിയില്ല. അതുകൊണ്ട് പാര്‍ട്ടി അംഗത്വത്തില്‍ 20 ശതമാനം വര്‍ധന വേണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. 

അംഗത്വ ക്യാംപെയ്ന്‍ സമിതിയെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കും. സമിതിയില്‍ നാലു നേതാക്കള്‍ ചൗഹാനെ സഹായിക്കുമെന്നും ഭൂപേന്ദ്രയാദവ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com