മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്തീരിയ തന്നെ ; സ്ഥിരീകരണം

ചികില്‍സയിലിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശിയായ ബാലന്‍ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരിച്ചു
മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്തീരിയ തന്നെ ; സ്ഥിരീകരണം

മലപ്പുറം :  ചികില്‍സയിലിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശിയായ ബാലന്‍ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ഡിഎംഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടി പ്രതിരോധ കുത്തിവെയപ് എടുത്തിരുന്നില്ലെന്നും ഡിഎംഒ അറിയിച്ചു. 

കുട്ടിയുമായി അടുത്ത് ഇടപഴകിയിരുന്നവര്‍ നിരീക്ഷണത്തിലാണ്. എടപ്പാളിലെ കുട്ടി താമസിച്ചിരുന്ന തവനൂരിലും സമീപപ്രദേശങ്ങളിലും സ്‌കൂളുകളിലും ഉടന്‍ ഡിഫ്തീരിയ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി. 

കടുത്ത പനിയും തൊണ്ടവീക്കത്തെയും തുടര്‍ന്നാണ് എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ ആറുവയസ്സുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ഡിഫ്തീരിയ ആണോയെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ച കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. 

മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം 6 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ആദ്യ ഡിഫ്ത്തീരിയ മരണമാണിത്. ഇതുവരെ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com