ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപന; കൊച്ചിയിൽ പത്തം​ഗ സംഘം പിടിയിൽ 

ഒരു പായ്ക്കറ്റിന് 500രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഓൺലൈൻ ഭക്ഷ്യവിതരണത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പത്തംഗ സംഘം പിടിയിൽ. കൊച്ചി മരടിലെ ഫ്ലാറ്റിൽ മുറിയെടുത്താണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഇന്നലെ എക്സൈസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 

ഭക്ഷണത്തിന് ഓർഡ‌ർ ലഭിക്കുമ്പോൾ ഹോട്ടലിൽ നിന്നും വാങ്ങി എത്തിച്ചുകൊടുക്കുകയും ബാക്കിയുള്ള സമയങ്ങളിൽ കഞ്ചാവു വിൽപന നടത്തുകയുമാണ് ഇവരുടെ ജോലിയെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ട് യുവാക്കളെ സംശയാസ്പദമായ രീതിയിൽ വെച്ചൂ‍രിൽ കണ്ടതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഫ്ലാറ്റിൽ റെയ്ഡ് നടത്തി അഞ്ച് ഗ്രാം വീതമുള്ള 168 പാക്കറിൽ കഞ്ചാവ് കണ്ടെടുത്തു. 

ഒരു പായ്ക്കറ്റിന് 500രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. കോയമ്പത്തൂരുനിന്നുമാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോയ്ക്ക് 10000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി ഓൺലൈനായാണ് കച്ചവടം നടത്തുന്നത്. ഉപഭോക്താക്കളെ ആദ്യം വാട്സാപ്പ് വഴിയാണ് ബന്ധപ്പെടുന്നത്. പിന്നീട് ഓൺലൈനായി പണം സ്വീകരിക്കും. ഇതിന് ശേഷമാണ് കഞ്ചാവ് എത്തിച്ചുനൽകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com