ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ദ്രവരൂപത്തില്‍ 1.2 കിലോ സ്വര്‍ണം, സൂക്ഷിച്ചത് അടിവസ്ത്രത്തിനുള്ളില്‍;രണ്ട് പേര്‍ പിടിയില്‍

.2 കിലോഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ പ്രത്യേകം സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയത്
ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ദ്രവരൂപത്തില്‍ 1.2 കിലോ സ്വര്‍ണം, സൂക്ഷിച്ചത് അടിവസ്ത്രത്തിനുള്ളില്‍;രണ്ട് പേര്‍ പിടിയില്‍

പാലക്കാട്; ഗര്‍ഭനിരോധനഉറയില്‍ ദ്രവരൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. 1.2 കിലോഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ പ്രത്യേകം സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയത്.

വ്യാഴാഴ്ച 10 മണിയോടെ വാളയാര്‍ പാലക്കാട് ദേശീയപാതയില്‍ കഞ്ചിക്കോട് കുരുടിക്കാടായിരുന്നു പരിശോധന. അബ്ദുള്‍ ജസീര്‍ ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിച്ച സ്വര്‍ണം അജ്‌നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴിനല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് വ്യക്തമായിട്ടില്ല. മുമ്പും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ ഇരുവരും മൊഴി നല്‍കി. ഒരുതവണ സ്വര്‍ണം കടത്തിയാല്‍ ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് പ്രതിഫലം. പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ അബ്ദുള്‍ ജസീര്‍ ഏപ്രിലില്‍ ഷാര്‍ജയിലേക്ക് പോയതായി തെളിഞ്ഞിട്ടുണ്ട്. അന്ന് സ്വര്‍ണം കടത്തിയോ എന്നത് അന്വേഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com