മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ, സംഭവം വർക്കലയിൽ 

വർക്കല മേൽവെട്ടൂർ സ്വദേശികളാണ് അറസ്റ്റിലായവർ
മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ, സംഭവം വർക്കലയിൽ 

വര്‍ക്കല: വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീ‍ഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. 52കാരിയാണ് പീഡനത്തിന് ഇരയായത്. വർക്കല മേൽവെട്ടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. അനിൽകുമാർ, രതീഷ് എന്നിവരാണ് പ്രതികൾ. 

ചൊവ്വാഴ്ച രാത്രി വീടിന്‍റെ പിൻവാതിൽ തുറന്നാണ് പ്രതികൾ അകത്തുകയറിയ‌ത്. ക്രൂരമായി പീഡനം അനുഭവിച്ച സ്ത്രീയുടെ മുഖത്തും ശരീരത്തും മുറിവേറ്റു. ഇവരുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com