മേലുദ്യോഗസ്ഥരുടെ ജാതി പീഡനം: പൊലീസുകാരന്‍ രാജിവച്ചത് അന്വേഷിക്കാന്‍ ഉത്തരവ്

മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത്കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവ്.
മേലുദ്യോഗസ്ഥരുടെ ജാതി പീഡനം: പൊലീസുകാരന്‍ രാജിവച്ചത് അന്വേഷിക്കാന്‍ ഉത്തരവ്

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത്കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. കണ്ണൂര്‍എസ്പി പ്രതീഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണല്‍ എസ്പിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചത്. 

മേലുദ്യോഗസ്ഥന്റെ മാനസികപീഡനത്തെ തുടര്‍ന്ന് സിഐ നാടുവിട്ടതിന് പിന്നാലെ കേരള പൊലീസിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് രാജിക്ക് പിന്നാലെ സിവില്‍ പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി.

ദുഷ്‌കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നു.അടിമയെ പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചത്.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ പോലും തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചു. ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com