ജനകീയ മെട്രോ യാത്ര: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ജാമ്യം 

ജനകീയ മെട്രോ യാത്രയില്‍ കൊച്ചി മെട്രോ സംവിധാനങ്ങൾ താറുമാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ജാ​മ്യം
ജനകീയ മെട്രോ യാത്ര: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ജാമ്യം 

കൊ​ച്ചി: ജനകീയ മെട്രോ യാത്രയില്‍ കൊച്ചി മെട്രോ സംവിധാനങ്ങൾ താറുമാറായതുമായി ബന്ധപ്പെട്ട കേസിൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ജാ​മ്യം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കൊച്ചി മെ​ട്രോ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങും ആ​ദ്യ​യാ​ത്ര​യും രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ഇതിൽ മെട്രോ സംവിധാനങ്ങൾ താറുമാറായി എന്ന് കാണിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിലാണ് ഇരുനേതാക്കൾക്കും ജാമ്യം ലഭിച്ചത്.

പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​ക​ട​ന​മാ​യും ആ​ലു​വ​യി​ലെ​യും പാ​ലാ​രി​വ​ട്ടെ​ത്തെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നുവെന്നാണ് കേസ്. ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്ത് മാ​ത്രം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​ട​ത്തി​വിടാൻ അനുവദിക്കുന്ന ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് ഗേ​റ്റു​ക​ൾ തി​ര​ക്കു​നി​മി​ത്തം തു​റ​ന്നി​ടേ​ണ്ടി​യും വ​ന്നു. യാ​ത്ര​യ്ക്കി​ടെ മെ​ട്രോ ട്രെ​യി​നി​ൽ വ​ച്ചും പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ദ്യം വി​ളി​ച്ചു. 

 മെ​ട്രോ ച​ട്ടം അ​നു​സ​രി​ച്ച് ട്രെ​യി​നി​ലും സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് 1000 രൂ​പ പി​ഴ​യും ആ​റു​മാ​സം വ​രെ ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യാ​ൽ 500 രൂ​പ പി​ഴ​യും ന​ൽ​ക​ണം. ജ​ന​കീ​യ യാ​ത്ര​യ്ക്കി​ടെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കു പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കാ​ൻ പോ​ലും ഇ​ടം​ല​ഭി​ച്ചി​രു​ന്നി​ല്ലെന്നും പരാതി ഉയർന്നിരുന്നു.തി​ര​ക്കു നി​മി​ത്തം ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പം ട്രെ​യി​നി​ൽ ക​യ​റാ​നു​മാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com