ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ല: ആരോഗ്യമന്ത്രി കെകെ ശൈലജ

ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ല: ആരോഗ്യമന്ത്രി കെകെ ശൈലജ
ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ല: ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂര്‍: ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവശ്യ സര്‍വീസ് എന്ന നിലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ ഡോക്ടര്‍മാര്‍ അത്തരമൊരു പണിമുടക്കിലേക്കു പോവില്ലെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

അവകാശം സംരക്ഷണം മറ്റെല്ലാവര്‍ക്കും എന്ന പോലെ ഡോക്ടര്‍മാര്‍ക്കും വേണ്ടതാണ്. അതിനായി ഒരു ദിവസത്തെ സൂചനാ സമരമൊക്കെ നടത്താം. എങ്കില്‍പ്പോലും ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അവശ്യ സര്‍വീസ് ആണ് ഡോക്ടര്‍മാരുടേത്. അതുകൊണ്ടുതന്നെ അവര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ല. 

സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എന്നതാണ് അനുഭവം. ചര്‍ച്ചകളില്‍ പങ്കെടുത്ത് കാര്യങ്ങള്‍ മനസിലാക്കിയാണ് അവര്‍ പ്രതികരിച്ചുകണ്ടിട്ടുള്ളത്. ദീര്‍ഘമായ ഒരു പണിമുടക്കിലേക്കു ഡോക്ടര്‍മാര്‍ പോവില്ലെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com