പ്ലാനിങ് കമ്മീഷന് പകരമാകാന്‍ കഴിഞ്ഞില്ല; നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തം; മുഖ്യമന്ത്രി

നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വി‌ജയൻ
പ്ലാനിങ് കമ്മീഷന് പകരമാകാന്‍ കഴിഞ്ഞില്ല; നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തം; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വി‌ജയൻ. പ്ലാനിങ് കമ്മീഷന് പകരമാകാന്‍ നീതി ആയോ​ഗിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്ലാനിങ് കമ്മീഷനില്‍ നിന്ന് നീതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പഞ്ചവത്സര പദ്ധതികളില്‍ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാന്‍ കഴിയുംവിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

15ാം ധനകാര്യ കമ്മീഷന്റെ പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച് കേരളം പങ്കുവച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം. കേന്ദ്രതലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്ര പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന ഗവണ്‍മെന്റുകളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നു. പ്രളയത്തിനു ശേഷം കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം  കേരളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.  കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണ് സഹിക്കേണ്ടി വന്നതെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com