മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു

മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ(30)യെയാണ് കൊലപ്പെടുത്തിയത്.
മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു

മാവേലിക്കര: മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ(30)യെയാണ് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അക്രമി പൊലീസ് പിടിയിലായി. ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 

കാറിലെത്തിയ യുവാവ് സൗമ്യയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകകായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ സൗമ്യയെ പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴിയായിരുന്നു ആക്രമണം. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com