സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്‌ 

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്‌ 

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള​തീ​ര​ത്ത് കടല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​നും 2.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ളു​ണ്ടാ​കാ​നും സാ​ധ്യ​ത​യുണ്ട്‌ 

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാണ് യെല്ലോ അലർട്ട്. 

ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലും ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള​തീ​ര​ത്ത് കടല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​നും 2.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ളു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പി​ലും പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com