ആത്മഹത്യ ചെയ്യുമായിരുന്നില്ല; മനസമാധാനം തേടിയാണ് മാറിനിന്നത്; തുറന്നുപറഞ്ഞ് നവാസ് 

സമൂഹം നല്‍കിയ പിന്തുണയ്ക്കുള്ള കൃതജ്ഞത പ്രവര്‍ത്തിയിലൂടെ പ്രകടമാക്കുമെന്ന് നവാസ്
ആത്മഹത്യ ചെയ്യുമായിരുന്നില്ല; മനസമാധാനം തേടിയാണ് മാറിനിന്നത്; തുറന്നുപറഞ്ഞ് നവാസ് 

കൊച്ചി:  മനസമാധാനം തേടിയാണ് മാറിനിന്നതെന്ന് എറണാകുളം സെന്‍്ട്രല്‍ സ്റ്റേഷന്‍ സിഐ നവാസ്. ഗുരുവിനെ കാണാനയി രാമനാഥപുരത്ത് പോയതായിരുന്നു.  ആത്മഹത്യ ചെയ്യില്ലെന്ന തീരിമാനിച്ചാണ് പോയത്. സമൂഹം നല്‍കിയ പിന്തുണയ്ക്കുള്ള കൃതജ്ഞത പ്രവര്‍ത്തിയിലൂടെ പ്രകടമാക്കുമെന്ന് നവാസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ എന്റെ കുടുംബത്തെ പിന്തുണച്ചതില്‍ നന്ദിയുണ്ട്. ഒരു വിഷമം ഉണ്ടാകുമ്പോള്‍ നാം സ്വയം കലഹിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് കലഹിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും എകാന്തമായി അടച്ചിരിക്കും. എനിക്ക് ഒരു ഏകാന്തത ആവശ്യമുണ്ടെന്ന് തോന്നി മനസ്സിനെ തൃപ്തിപ്പെടുത്താന്‍ അങ്ങനെയാണ് യാത്രപോകാന്‍ തീരുമാനിച്ചത് നവാസ് പറഞ്ഞു. കുറെക്കാലമായി യാന്ത്രികമായിട്ട് ജീവിക്കുകയാണ്. നമ്മുടെ ആത്മാവിന് ഭക്ഷണം ആവശ്യമുണ്ട്. കുറെ യാത്രകള്‍, നല്ല സുഹൃത്തുക്കളുമായി സംവദിക്കുക ഗുരുവിനെ കാണുക, പാട്ടുകേള്‍ക്കുക. അങ്ങനെ മനസ്സിന് സമാധാനം തേടിയാണ് പോയതെന്ന് നവാസ് പറഞ്ഞു.

48 മണിക്കൂര്‍ മാറിനില്‍പ്പ് എന്നെ  സ്‌നേഹിക്കുന്നവര്‍ക്ക്  ഒരുപാട് വിഷമം ഉണ്ടാക്കിയപ്പോള്‍ ഓടിയെത്താന്‍ ശ്രമിക്കുകയായിരുന്നു. തിരിച്ചുവരവിനിടെ കോയമ്പത്തൂരില്‍ എത്തി റയില്‍വെ പൊലീസ് തിരിച്ചറിയകുകയായിരുന്നു. രാമേശ്വരത്ത് ഗുരുവിനെ കാണാന്‍ പോയതായിരുന്നു. മനസ്സ് പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണ് പോയത്. സമാധാനം കിട്ടിയപ്പോള്‍ തിരിച്ചുപോരുകയായിരുന്നു.

ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അവിടെ വച്ച് എന്നെ കുറിച്ചുള്ള ന്യൂസ് കാണാന്‍ ഇടയായി. എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് എന്നോട് സ്‌നേഹിക്കാനും കലഹിക്കാനും അവകാശമുണ്ട്. എന്നാല്‍ അതിലേറെ പേര്‍ എനിക്ക് സ്‌നേഹം തിരിച്ചുതന്നു. എനിക്ക് കിട്ടിയതിനെക്കാള്‍ സ്‌നേഹം പ്രവൃത്തിയിലൂടെ നല്‍കിയിട്ടെ പൊലീസില്‍ നിന്ന് പടിയിറങ്ങുകയുള്ളുവെന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com