'എക്‌സ് എംപി' ബോര്‍ഡ് വച്ച് യാത്ര, തോറ്റ എംപിയെന്ന് പരിഹാസം; വിശദീകരണവുമായി എ സമ്പത്ത് 

ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നുമാണ് എ സമ്പത്തിന്റെ പ്രതികരണം
'എക്‌സ് എംപി' ബോര്‍ഡ് വച്ച് യാത്ര, തോറ്റ എംപിയെന്ന് പരിഹാസം; വിശദീകരണവുമായി എ സമ്പത്ത് 

കൊച്ചി: 'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ചിരിക്കുന്ന കാറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. kl-01-br-657 എന്ന നമ്പറിലുളള കാര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിന്റേതാണ് എന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും പ്രചാരണം ഏറ്റെടുത്തു. ഇപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് എ സമ്പത്ത്.

ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നുമാണ് എ സമ്പത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ഈ നമ്പറിലുളള വാഹനം എ സമ്പത്തിന്റെ ഉടമസ്ഥതിയിലുളളതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സൈറ്റ് പറയുന്നത്. 2014 ജൂലൈയില്‍ ടൊയൊട്ട ഇന്നോവ കാര്‍  രജിസ്റ്റര്‍ ചെയ്തതായും മോട്ടോര്‍വാഹന വകുപ്പിന്റെ സൈറ്റില്‍ പറയുന്നു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.'- ഇതാണ് വിഷയത്തില്‍ പ്രതികരിച്ച് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.  എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച കാറിന്റെ ചിത്രം സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com