കണ്ണൂരിൽ ബോംബേറ്: ഏഴ് പേർക്ക് പരിക്ക്

സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​കയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെയുണ്ടായ ബോംബേറിൽ ഏഴ് പേർക്ക് പരി‌ക്ക്. കണ്ണൂർ ക​തി​രൂ​ർ പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ൽ ആണ് സംഭവം. അഞ്ച് സിപിഎം പ്രവർത്തകർക്കും രണ്ട് ബിജെപിക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവ‌രെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോം​ബേ​റി​ൽ പ​രി​ക്കേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ വെ​സ്റ്റ് പൊ​ന്ന്യ​ത്തെ വൈ​ശ്യ​ക്കാ​ര​ണി ക​ണ്ട്യ​ൻ​പ​റ​മ്പ​ത്ത് സു​ബീ​ഷ് (24), സൗ​പ​ർ​ണി​ക​യി​ൽ അ​ശ്വി​ൻ (25), ക​ക്കാ​ട​ൻ യ​ദു​ൽ കൃ​ഷ്ണ​ൻ (20 ), ശ്രീ​രാ​ഗി​ൽ വി​ഥു​ൻ (26), കു​ണ്ട​ത്തി​യി​ൽ ടി. ​അ​ർ​ജു​ൻ (31) എ​ന്നി​വ​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ചെ​ങ്ക​ള​ത്തി​ൽ അ​ജ​യ​ൻ (35), സി.​ശ്രീ​ജി​ത്ത് (33) എ​ന്നി​വ​രെ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. 

വൈ​കു​ന്നേ​രം നാ​ലോ​ടെ പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ന​ടു​ത്ത് വ​ച്ചാ​യി​രു​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ ഒ​രു വീ​ട്ടി​ൽ ഗൃ​ഹ​പ്ര​വേ​ശ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​തി​നി​ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യാ​ണ് പ​രാ​തി. 

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​കയാണ്. സംഭവത്തിൽ ക​തി​രൂ​ർ പൊലീ​സ് കേ​സെ​ടു​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com