'ചിത്രം കണ്ടപ്പഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി'- സമ്പത്തിന് പിന്തുണയുമായി ശബരീനാഥൻ

സമ്പത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ കെഎസ് ശബരീനാഥന്‍
'ചിത്രം കണ്ടപ്പഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി'- സമ്പത്തിന് പിന്തുണയുമായി ശബരീനാഥൻ

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിന്‍റെ കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വലിയ തരത്തിലുള്ള ട്രോളുകളും ഇതിനെതിരെ വന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ കാറിന്‍റെ ചിത്രം ഏറ്റെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി അനുഭാവികളും ഇത് ഷെയറും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ സമ്പത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ കെഎസ് ശബരീനാഥന്‍. ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്ന് ശബരീനാഥന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. 

രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല. റെസ്പോണ്‍സബിള്‍ ഡ്രൈവിങ് എന്നപോലെ റെസ്പോണ്‍സബിള്‍ സോഷ്യല്‍ മീഡിയ എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത് നല്ലതാകുമെന്നും അദ്ദേഹം പറയുന്നു. 

ശബരീനാഥന്‍റെ രാഷ്ട്രീയ മര്യാദയെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റിന് ചുവടെ കമന്‍റുമായെത്തുന്നുണ്ട്. ഇക്കാര്യം കോണ്‍ഗ്രസിലെ നേതാക്കളെയാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും ബല്‍റാമിന്‍റെയും മറ്റ് നേതാക്കളുടെയും പോസ്റ്റ് ചൂണ്ടിക്കാട്ടി ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്. നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com