യോഗദണ്ഡുമായി വിമാനത്തില്‍ കയറ്റിയില്ല; 22 മണിക്കൂര്‍ ബസ് യാത്ര; വിവാദം

കയ്യിലുള്ളത് മുളവടിയല്ലെന്നും സന്യാസി എന്ന നിലയിലുള്ള യോഗ ദണ്ഡാണെന്നും പറഞ്ഞുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല
യോഗദണ്ഡുമായി വിമാനത്തില്‍ കയറ്റിയില്ല; 22 മണിക്കൂര്‍ ബസ് യാത്ര; വിവാദം


തൃശൂര്‍: ശങ്കരാചാര്യ പരമ്പരയിലുള്ള തെക്കേമഠം അധിപന്‍ മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയെ യോഗദണ്ഡു കയ്യില്‍ വച്ചതിനാല്‍ ഡല്‍ഹിയില്‍ നിന്നു കാഠ്മണ്ഡുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യേഗസ്ഥര്‍ ബോഡിംഗ് പാസ് റദ്ദാക്കി ലഗേജ് തിരിച്ചു നല്‍കി.

ലഗേജിനായി  അദ്ദേഹത്തിനും സഹയാത്രികര്‍ക്കും ഏഴ് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായും പരാതിയുണ്ട്. 

കയ്യിലുള്ളത് മുളവടിയല്ലെന്നും സന്യാസി എന്ന നിലയിലുള്ള യോഗ ദണ്ഡാണെന്നും പറഞ്ഞുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. 22 മണിക്കൂര്‍ ബസ് യാത്ര ചെയ്താണ് നേപ്പാളിലെത്തിയത്. സംഭവത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com