നമ്മുടെ കളക്ടറെന്താ എപ്പോഴും നീല ഷര്‍ട്ട് ? രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സഫീറുള്ള 

നമ്മുടെ കളക്ടറെന്താ എപ്പോഴും നീല ഷര്‍ട്ട് ? രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സഫീറുള്ള 

സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താൻ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നെന്ന് കളക്ടർ

ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് നീല ഷർട്ടുകളോടുള്ള പ്രിയം അധികമാരും അറിയാത്ത രഹസ്യമല്ല. ഔദ്യോ​ഗിക പരിപാടികളിലടക്കം അദ്ദേഹം കൂടുതലും അണിയാറുള്ളത് നീല നിറത്തിലെ ഷർട്ടാണ്. നമ്മുടെ കളക്ടറെന്താ എപ്പോഴും നീല ഷര്‍ട്ടെന്ന കൗതുകം പലരുടെയും മനസ്സിൽ കയറിക്കൂടിയിട്ടുമുണ്ട്. ഇപ്പോളിതാ ആ രഹസ്യം അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. 

സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താൻ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നെന്ന് കളക്ടർ. "എന്‍ജിനീയറിങ് പഠിക്കുമ്പോഴും അതുകഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം നീല. ഐബിഎമ്മിലെത്തിയപ്പോള്‍ അവിടത്തെ യൂണിഫോമും നീല. അങ്ങനെ നീല നല്ല നിറമായി തോന്നി തുടങ്ങി". അങ്ങനെയാണ് നീല ഷര്‍ട്ടുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. നീല മനോഹരമായ നിറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com