മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്
മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

തിരുവനന്തപുരം : തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി. മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. നാലുമാസം മുമ്പ് യുവതി തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ താനും മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസും നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com