വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: വീടിന്റെ ഓടിളക്കി യുവതിയെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം, 25കാരന്‍ അറസ്റ്റില്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഷിനുവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: വീടിന്റെ ഓടിളക്കി യുവതിയെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം, 25കാരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. കൊല്ലം ഇരവിപുരത്താണ് സംഭവം. വര്‍ക്കല സ്വദേശി ഷിനു (25) എന്നയാളാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ദേഷ്യത്തില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
 
യുവതി താമസിക്കുന്ന വീടിന്റെ ഓടിളക്കിയാണ് ഷിനു പെട്രോള്‍ ഒഴിച്ചത്. യുവതി വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഷിനുവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com