ഇതുവരെ ലഭിക്കേണ്ട മഴയിൽ ഇത്തവണ 30 ശതമാനം കുറവ്; ന്യൂനമർദം ശക്തമാകുന്നതേ‍ാടെ അടുത്ത ദിവസം കാലവർഷം സജീവമാകും

ജൂൺ ഒന്ന് മുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ ഇത്തവണ 30 ശതമാനം കുറവ്
ഇതുവരെ ലഭിക്കേണ്ട മഴയിൽ ഇത്തവണ 30 ശതമാനം കുറവ്; ന്യൂനമർദം ശക്തമാകുന്നതേ‍ാടെ അടുത്ത ദിവസം കാലവർഷം സജീവമാകും

പാലക്കാട്: ജൂൺ ഒന്ന് മുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ ഇത്തവണ 30 ശതമാനം കുറവ്. തോരാ മഴയായി മാറാതെ, കറുത്തിരുണ്ട കാർമേഘങ്ങളുടെ തുടർച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയും രണ്ടു ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദം അടുത്ത ദിവസം ശക്തമാകുന്നതേ‍ാടെ കാലവർഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ.  ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവർഷത്തിന്റെ തുടക്കത്തെ ദുർബലപ്പെടുത്തിയെന്നാണു നിഗമനം.

ശക്തനായ വായു കാലവർഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയർന്നതാണ് വായുവിന്റെ പിറവിക്കു പ്രധാന കാരണമെന്നു വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പേടിപ്പിച്ച വായു ഗുജറാത്തിനു പടിഞ്ഞാറ് ദുർബലമായി. ഈ ആഴ്ചയേ‍ാടെ അത് ഇല്ലാതാകുമെന്നാണു നിരീക്ഷണം. വായു പ്രതിഭാസം ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് തുടർച്ചയായി നല്ല മഴ ലഭിക്കുമായിരുന്നു.

മഴക്കാലം ആരംഭിച്ച ശേഷം ചുഴലി രൂപം കെ‍ാള്ളുന്നതു തന്നെ അപൂർവമാണെന്നും എംജി മനേ‍ാജ് പറഞ്ഞു. കാലവർഷത്തിന്റെ തുടക്കത്തിൽ തെക്കൻ മേഖലയിൽ ശക്തമായ മഴ പിന്നീട് വടക്കൻ ജില്ലകളിലേക്കു മാറി. ഇപ്പേ‍ാഴും മഴ ലഭിക്കാത്ത പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

അന്തരീക്ഷം പൂർണമായി മഴക്കാറ് മൂടിയ സ്ഥിതിയിലും ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണിപ്പോൾ. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇനി കാലവർഷത്തെ സജീവമാക്കുമെന്നാണു പ്രതീക്ഷ. പെ‍ാതുവേ ശാന്തമായിരുന്ന അറബിക്കടൽ ഇപ്പേ‍ാൾ ഇടക്കിടെ കലങ്ങിമറിയുന്ന സ്ഥിതിയുണ്ട്. കാലവർഷക്കാറ്റ് തുടക്കത്തിൽ ദുർബലമായാൽ വരും വർഷങ്ങളിലും ഇപ്പേ‌ാഴത്തെ സാഹചര്യമുണ്ടാകാമെന്നും നിരീക്ഷണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com