'ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം'; പുതിയതായി വന്ന കുട്ടികളോട് പ്രതീക്ഷകള്‍ തിരക്കി എസ്എഫ്‌ഐ, വേറിട്ട ക്യാമ്പയിന്‍

പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷകളാകും താന്‍ പഠിക്കാന്‍ പോകുന്ന കോളജിനെക്കുറിച്ചുണ്ടാവുക.
'ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം'; പുതിയതായി വന്ന കുട്ടികളോട് പ്രതീക്ഷകള്‍ തിരക്കി എസ്എഫ്‌ഐ, വേറിട്ട ക്യാമ്പയിന്‍

പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷകളാകും താന്‍ പഠിക്കാന്‍ പോകുന്ന കോളജിനെക്കുറിച്ചുണ്ടാവുക. എന്നാല്‍ അത്രതന്നെയും ആശങ്കകളുമുണ്ടാകും. റാഗിങായിരിക്കും ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ പേടിസ്വപ്നം. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ പങ്കിടാന്‍ അവസരമൊരുക്കി സ്വീകരിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലുണ്ടെങ്കിലോ! അതിലും വലിയ സന്തോഷം വേറേയുണ്ടാകില്ല. പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് എങ്ങനെയായിരിക്കണം എന്ന പ്രതീക്ഷകള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി എസ്ബി കോളജിലെ എസ്എഫ്‌ഐ. 

പുതിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ എസ്എഫ്‌ഐ അംഗങ്ങള്‍ സ്വീകരിച്ചത് ഒരു പെട്ടിയുമായിട്ടാണ്. അതില്‍ തങ്ങളുടെ കലാലയം എങ്ങനെയായിരിക്കണം എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുറിച്ചിടാം. മികച്ച ആശയങ്ങള്‍ക്ക് സമ്മാനവുമുണ്ട്. 350ലധികം വിദ്യാര്‍ത്ഥികള്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തു എന്നാണ് എസ്എഫ്‌ഐ പറയുന്നത്. 

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഓട്ടോണമസ് കോളജാണ് ചങ്ങനാശ്ശേരി എസ്ബി. ഗേറ്റിന് പുറത്താണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രമ്യമുള്ളത്. എന്നിരുന്നാലും കോളജിന്റെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലെല്ലാം സംഘടന ഇടപെടുന്നുണ്ട്. ഈ ക്യാമ്പയിന്‍ കൊണ്ട് കോളജിനെപ്പറ്റി വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ അകറ്റുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് സംഘടനയ്ക്ക് ആവശ്യമായ മാറ്റങ്ങളും  വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വീകരിക്കാനും സാധിക്കും- എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് പറയുന്നു. 

വിദ്യാര്‍ത്ഥികള്‍ പങ്കുവച്ച ചില സ്വപ്‌നങ്ങള്‍ ഇങ്ങനെ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com