ശബരിമല നട നാളെ രാത്രി അടയ്ക്കും

നാളെ രാവിലെ 11 മണി വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം
ശബരിമല നട നാളെ രാത്രി അടയ്ക്കും

ശബരിമല: മിഥുന മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ രാത്രി അടയ്ക്കും. നാളെ രാവിലെ 11 മണി വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം. 

ചൊവ്വാഴ്ച സന്നിധാനത്ത് ലക്ഷാർച്ചന, സഹസ്ര കലശം, കളഭാഭിഷേകം, പടി പൂജ, എന്നിവ നടന്നു. മാളികപ്പുറത്തെ കലശ പൂജയ്ക്കും അഭിഷേകത്തിനും തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിച്ചു. 

മഴ കുറഞ്ഞതിനാൽ പമ്പയിൽ ജല നിരപ്പിൽ കുറവുണ്ടായി. എന്നാൽ ഒഴുക്കുള്ളതിനാൽ ഭക്തർക്ക് കുളിക്കുന്നതിന് ബു​ദ്ധിമുട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com