ബാലകൃഷ്ണപിളളയല്ല പ്രായം കുറഞ്ഞ എംഎല്‍എ; താനാണ് ആ എംഎല്‍എയെന്ന് മാത്യു ടി തോമസ്

ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം
ബാലകൃഷ്ണപിളളയല്ല പ്രായം കുറഞ്ഞ എംഎല്‍എ; താനാണ് ആ എംഎല്‍എയെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മാത്യു ടി തോമസിന്റെ കത്ത്. ആര്‍ ബാലകൃഷ്ണപിള്ളയാണോ മാത്യു ടി തോമസ് ആണോ പ്രായം കുറഞ്ഞ അംഗം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.

നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധികരിച്ച സപ്ലിമെന്റില്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒന്നുമുതല്‍ 14 വരെ സഭകളുടെ ഹൂ ഈസ് ഹൂ പ്രകാരം ബാലകൃഷ്ണപ്പിള്ളയാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.

1934 ഏപ്രില്‍ ഏഴിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനതിയ്യതിയെന്ന് ഇതേ പുസ്തകത്തിലുണ്ട്. 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ ഇതുപ്രകാരം 25 വയസ്സും 10.5 മാസവും ആയിരിക്കണം അദ്ദേഹത്തിന്റെ പ്രായം. തന്റെ ജനനതിയ്യതി 1961 സെപ്തംബര്‍ 27 ആണ്. താന്‍ ആദ്യമായി തെരഞ്ഞടുക്കപ്പെട്ട എട്ടാം നിയമസഭ നിലവില്‍ വന്നത് 1987 മാര്‍ച്ച് 25നാണ്. അന്ന് തനിക്ക് 25 വയസ്സും  ആറ് മാസവുമേ പ്രായമുള്ളു. രേഖകളുടെ സൂക്ഷ്മ പരിശോധന തെറ്റു തിരുത്താന്‍ നടപടി സ്വീകരിക്കണം. മാത്യു ടി  തോമസ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com