അച്ഛന്‍ മുതല്‍ അമ്മാവന്‍ വരെ; ഈ വര്‍ഷം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍ 

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍
അച്ഛന്‍ മുതല്‍ അമ്മാവന്‍ വരെ; ഈ വര്‍ഷം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍. പ്രതി സ്ഥാനത്ത് അച്ഛന്‍ മുതല്‍ അടുത്ത ബന്ധുക്കള്‍ വരെയുണ്ട്. മക്കളെ പോലും വെറുതെ വിടാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്. ഒരുവട്ടം മാത്രമല്ല പത്ത് തവണ വരെ കുട്ടി അതിക്രമത്തിന് ഇരയായ കേസുകളും റിപ്പോര്‍ട്ടിലുണ്ട്. 

2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 60 ലൈംഗികാതിക്രമ കേസുകലില്‍ അച്ഛനാണ് വില്ലന്‍. രണ്ടാനച്ഛന്‍ 69, അമ്മാവന്‍ 120, ബന്ധു 92, മുത്തച്ഛന്‍ 35, സഹോദരന്‍ പ്രതികളായി 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 141 എണ്ണവും ഗുരുതര ലൈംഗിക ആക്രമണങ്ങളാണ്. അയല്‍ക്കാര്‍ 386, കാമുകന്‍ 149, അധ്യാപകര്‍ 112, സുഹൃത്തുക്കള്‍ പ്രതിസ്ഥാനുള്ള 57 കേസുകളും ഉണ്ട്. 

ഇക്കാലയളവില്‍ ആകെ 1328 കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഇതില്‍ പെണ്‍കുട്ടികള്‍ 979ഉം ആണ്‍കുട്ടികള്‍ 349മാണ്. ഇതില്‍ 424 കുട്ടികള്‍ രണ്ട് മുതല്‍ അഞ്ച് തവണ വരെയും 123 കുട്ടികള്‍ ആറ് മുതല്‍ പത്ത് തവണ വരെയും പീഡിപ്പിക്കപ്പെട്ടു. 

വിദ്യാലയത്തില്‍ 70, സ്‌കൂളിലേക്ക് പോകും വഴി 29, പ്രതിയുടെ വീട്ടില്‍ 159 കുട്ടികളും അതിക്രമത്തിന് ഇരയായി. സ്പര്‍ശനം വവിയുള്ള അതിക്രമം 182, നോട്ടത്തിലൂടെയും വാക്കുകളിലൂടെയും 77. 26 പോണോഗ്രാഫി കേസുകളും ചൈല്‍ഡ് ലൈന് മുന്നിലെത്തി. 

തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല. 191. മലപ്പുറം 160, കോഴിക്കോട് 120, തൃശൂര്‍ 101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 13നും 15 വയസിനും ഇടയിലാണ് കൂടുതല്‍ കുട്ടികള്‍ അതിക്രമത്തിന് ഇരയായത്. 416 പെണ്‍കുട്ടികലും 164 ആണ്‍കുട്ടികളും ഈ പ്രായത്തില്‍ അതിക്രമത്തിന് ഇരയായി. അഞ്ച് വയസിന് താഴെ 61 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും പത്ത് വയസിന് താഴെ 351 കുട്ടികളും 141 ആണ്‍കുട്ടികളും അതിക്രമത്തിന് ഇരയായി. 

ചൈല്‍ഡ് ലൈന്‍ നമ്പറായ 1098ല്‍ വിളിച്ചതിലൂടെയാണ് കൂടുതല്‍ കേസുകളും അറിഞ്ഞത്. 958 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 248 കേസുകള്‍ മാതാപിതാക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ 213 സംഭവങ്ങള്‍ അറിയിച്ചത് അധ്യാപകരാണ്. അതിക്രമത്തിന് ഇരയായത് 74 കുട്ടികള്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ 61, ബന്ധുക്കള്‍ 155, അയല്‍വാസികള്‍ 92, പൊതുപ്രവര്‍ത്തകര്‍ 281 കേസുകളും അറിയിച്ചു. 89 കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നേരിട്ട് എത്തി സംഭവം വെളിപ്പെടുത്തി. 227 സംഭവങ്ങള്‍ ചൈല്‍ഡ് ലൈന്‍ നേരിട്ടാണ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com