കെഎസ്ഇബി കുടിശിക; വൻകിട ഉപയോക്താക്കളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് 842.91 കോടി 

കുടിശിക ഇനത്തിൽ നിന്ന് വൈദ്യുതി ബോർഡിന് ലഭിക്കാനുള്ളത് 842.91 കോടി രൂപ
കെഎസ്ഇബി കുടിശിക; വൻകിട ഉപയോക്താക്കളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് 842.91 കോടി 

തിരുവനന്തപുരം: കുടിശിക ഇനത്തിൽ നിന്ന് വൈദ്യുതി ബോർഡിന് ലഭിക്കാനുള്ളത് 842.91 കോടി രൂപ. വൻകിട ഉപയോക്താക്കളിൽ നിന്ന് മാത്രം കെഎസ്ഇബിക്കു ലഭിക്കാനുള്ള തുകയുടെ കണക്കാണിത്. ഇതിൽ 408.60 കോടി രൂപ വിവിധ കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ഇവ തീർപ്പായ ശേഷം മാത്രമേ തുക ഈടാക്കാൻ കഴിയൂ. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 2802.60 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞു കിട്ടാനുള്ളതെന്ന് മന്ത്രി എംഎം മണി നിയമസഭയിൽ അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾ 937.48 കോടിയാണ് കുടിശിക അടയ്ക്കാനുള്ളത്. ജല അതോറിറ്റി 153.8 കോടി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ 98.31 കോടി, സംസ്ഥാന സർക്കാർ വകുപ്പുകൾ 95.71 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 43.57 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 4.20 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ 2.32 കോടി. ഇവയാണ് കുടിശിക അടയ്ക്കേണ്ട മറ്റ് സ്ഥാപനങ്ങൾ. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ  6.3 കോടി രൂപയാണ് വൈദ്യുതി മോഷണങ്ങളുടെ പിഴയിനത്തിൽ ഈടാക്കിയത്. 678 കേസുകളാണ്  കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com