പഞ്ചലോഹവിഗ്രഹം സ്‌കൂട്ടറില്‍ നിന്ന് താഴെ വീണു; കൊടുങ്ങല്ലൂരില്‍ കള്ളന്‍ പെട്ടു

ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ വിഗ്രഹങ്ങള്‍ സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ് പ്രതി നാട്ടുകാരുടെ പിടിയിലായി
പഞ്ചലോഹവിഗ്രഹം സ്‌കൂട്ടറില്‍ നിന്ന് താഴെ വീണു; കൊടുങ്ങല്ലൂരില്‍ കള്ളന്‍ പെട്ടു

കൊടുങ്ങല്ലൂര്‍: ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ വിഗ്രഹങ്ങള്‍ സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ് പ്രതി നാട്ടുകാരുടെ പിടിയിലായി. തൊണ്ടി  സഹിതം ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. വാരാപ്പുഴ ചിറക്കകം ഓളിപറമ്പില്‍ വിവേകിനെയാണ് പിടികൂടിയത്.

പറമ്പിക്കുളങ്ങര ചക്കാമട്ടില്‍ ക്ഷേത്ത്രത്തില്‍ പുലര്‍ച്ചെ 4.15നാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹങ്ങളും ഗോളക ഉള്‍പ്പടെ മോഷണ മുതലും ഏകദേശം പതിനായിരും രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

സ്‌കൂട്ടറില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കവെ മോഷണവസ്തുക്കള്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ടുപരിസരവാസികള്‍ സ്ഥലത്തെത്തി. നിലത്തുവീണ സാധനങ്ങള്‍ പെറുക്കിയെടുത്തു സ്‌കൂട്ടറില്‍ കയറ്റി സ്ഥലം വിടാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. ചാക്ക് പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം ഉള്‍പ്പടെ വസ്തുക്കളാണെന്നു വ്യക്തമായി. വിവേകിനെ തടഞ്ഞുവെച്ചെങ്കിലും കൂടെയുള്ളവര്‍ രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com