പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ വിധി; ശിക്ഷകേട്ട് പ്രതി കോടതിയില്‍ ബോധംകെട്ട് വീണു 

കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലാണ് സംഭവം
പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ വിധി; ശിക്ഷകേട്ട് പ്രതി കോടതിയില്‍ ബോധംകെട്ട് വീണു 

കൊല്ലം: പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ പ്രതി ശിക്ഷകേട്ട് കോടതിയില്‍  ബോധംകെട്ട് വീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലാണ് സംഭവം. ജയകുമാർ എന്നയാളെയാണ് പോക്‌സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചത്. 

3 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. വിധി കേട്ട ഉടന്‍ ജയകുമാർ കോടതി മുറിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിപറയാൻ കോടതിയിലെത്തിയ ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.  

കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കൊല്ലം സിറ്റി വനിതാ സെൽ സിഐയ്‌ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com