ബാലഭാസ്ക്കറിന്റെ മരണം; ഡിഎൻഎ പരിശോധന നടത്തും

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎൻഎ പരിശോധന നടത്തും
ബാലഭാസ്ക്കറിന്റെ മരണം; ഡിഎൻഎ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎൻഎ പരിശോധന നടത്തും. പള്ളിപ്പുറത്തെ അപകട സമയത്ത് വാഹനം ഓടിച്ചതാരാണെന്ന് കണ്ടെത്താൻ ഡ്രൈവിങ് സീറ്റിൽ നിന്ന് ശേഖരിച്ച രക്ത സാംപിളുകളും മുടിയും ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. 

ബാലഭാസ്ക്കറിന്റെ മരണത്തെ തുടർന്നു മൊഴിമാറ്റിയ ഡ്രൈവർ അർജുനന്റെ ഡിഎൻഎ പരിശോധനയും പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം ഉടൻ ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ഹരികൃഷ്ണൻ വ്യക്തമാക്കി. ഇതു ലഭിക്കുന്നതോടെ അപകട സമയത്തു വാഹനമോടിച്ചത് ആരെന്നു വ്യക്തമാകും. രണ്ട് മാസം മുൻപ് ഫൊറൻസിക് സംഘം വാഹനത്തിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിരുന്നു. 

അപകടം നടന്ന പള്ളിപ്പുറത്ത് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഭവം പുനരാവിഷ്കരിച്ചിരുന്നു. എല്ലാ വഴികളിലൂടെയും അന്വേഷണം നടത്തിയ ശേഷം അന്തിമ നിഗമനത്തിൽ എത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com