ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടി വരും; കണ്ണൂരില്‍ ഇന്ന് വീണ്ടും വിശദീകരണ യോഗം

കെട്ടിടത്തിന് അന്തിമാനുമതി നല്‍കുന്ന പ്രശ്‌നത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് ജാഗ്രത കുറവുണ്ടായാതായി സിപിഎം
ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടി വരും; കണ്ണൂരില്‍ ഇന്ന് വീണ്ടും വിശദീകരണ യോഗം

കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് അന്തിമാനുമതി നല്‍കുന്ന പ്രശ്‌നത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് ജാഗ്രത കുറവുണ്ടായാതായി സിപിഎം. ജില്ലാ കമ്മറ്റി അംഗമായ ശ്യാമളയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. നടപടികളായ താക്കീത്, ശാസന, പരസ്യശാസന എന്നിവയില്‍ എതെങ്കിലുമൊന്നിനാണ് സാധ്യത.

കെട്ടിട ഉടമയും സിപിഎം സഹയാത്രികനുമായ  സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് പാര്‍ട്ടിക്കു കളങ്കമുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍ വിമര്‍ശനമുയരുന്നു. തടസം ഉണ്ടെങ്കില്‍ പരിഹരിച്ച് അനുമതി നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും വേണ്ടത്ര ജാഗ്രത നഗലസഭാ അധ്യക്ഷ കാണിച്ചിരുന്നില്ല.

ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായാല്‍ അത് തിരുത്തിക്കേണ്ട ചുമതല ഭരണസമിതിക്കാണ്. ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും വിമര്‍ശനമുണ്ടായി. ശ്യാമളയുടെ ഭര്‍ത്താവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ എംവി ഗോവിന്ദന്‍ പങ്കെടുത്തെങ്കിലും ചര്‍ച്ചയില്‍ ഇടപെട്ടില്ല.

ഇതിനിടെ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടികളും വിശദീകരിക്കാന്‍ ആന്തൂര്‍ ധര്‍മ്മശാലയില്‍ ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ചേരും. ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com