എടിഎം സ്റ്റൈലില്‍ ഇനി റേഷന്‍ കാര്‍ഡ്; വാങ്ങുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഇനി മൊബൈലില്‍ കാണാം

റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവയാണ് സന്ദേശമായി വരിക
എടിഎം സ്റ്റൈലില്‍ ഇനി റേഷന്‍ കാര്‍ഡ്; വാങ്ങുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഇനി മൊബൈലില്‍ കാണാം

കൊച്ചി: റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാങ്ങുന്ന ഉത്പന്നങ്ങളുടെ അളവ് മൊബൈലില്‍ സന്ദേശം ലഭിക്കും. റേഷന്‍ കരിഞ്ചന്തകളുടെ എല്ലാ സാധ്യതകളും അടയ്ക്കുന്നതാണീ സംവിധാനം. റേഷന്‍കാര്‍ഡ് പ്രകാരം ഈ പോസ് മെഷീന്‍ വഴി സാധനങ്ങള്‍ വാങ്ങിയാല്‍ ഉടന്‍ കാര്‍ഡുടമ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരും. എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നതുപോലെ റേഷന്‍ വാങ്ങിയ ഉടന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം വരും. 

റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവയാണ് സന്ദേശമായി വരിക. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നീ വിവരങ്ങളെല്ലാം ഇതിലുണ്ടാകും. നേരത്തെ മാസം തോറും ലഭിക്കുന്ന സാധനങ്ങളുടെ കൃത്യമായ വിവരം സന്ദേശമായി അയക്കാറുണ്ട്. സ്‌പെഷ്യല്‍ സാധനങ്ങളുടെ വിവരങ്ങളും അറിയിച്ചിരുന്നു. വാങ്ങുന്ന സാധനങ്ങളുടെ വിവരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതോടെ റേഷന്‍ തട്ടിപ്പ് പൂര്‍ണമായും തടയാനാകും.  ഈ മാസം മുതല്‍ സംവിധാനം നടപ്പാക്കും. 

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയവര്‍ക്കാണ് സന്ദേശം അയക്കുന്നത്. കാര്‍ഡുടമകളുടെ ഫോട്ടോയെടുക്കുന്ന സമയത്ത് ഇത് കംപ്യൂട്ടറില്‍ അപ് ലോഡ് ചെയ്തിരുന്നു. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താത്തവര്‍ക്ക് ഈ സന്ദേശം ലഭിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com