യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സില്‍ 

പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്
യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സില്‍ 

കൊച്ചി: കോതമംഗലം പോത്താനിക്കാടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്. അയല്‍ക്കാരനായ പോത്താനിക്കാട് സജീവന്റെ വീടിന്റെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

പ്രസാദിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിനരികില്‍ തകര്‍ന്ന നിലയില്‍ ഒരു എയര്‍ഗണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സജീവന്‍റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണം ആണെന്ന് മാത്രമാണ് പൊലീസ് വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com