കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തി; സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

മൈസൂരുവില്‍ നിന്ന് മാനന്തവാടിയിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തി; സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

മാനന്തവാടി: ബസില്‍ കടത്തവെ 25 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം അഞ്ച് ഇതര സംസ്ഥാനക്കാര്‍ പൊലീസ് പിടിയില്‍. തെലങ്കാന സ്വദേശികളായ ഗട്ടഗാനിപര്‍ത്തി വാറങ്കല്‍ സദാനന്ദ രായരാഗുള (50), രായപ്പള്ളി വെങ്കടേഷ് ഓങ്കാരെ (23), രാജേഷ് രാഹുല്‍ (23), വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ അപ്പറാവു (25), സത്യരാജ (25) എന്നിവരാണ് പിടിയിലായത്. 

ബാവലി ചെക്ക് പോസ്റ്റിന് സമീപം ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. മൈസൂരുവില്‍ നിന്ന് മാനന്തവാടിയിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. 

അഞ്ച് ബാഗുകളില്‍ 12 പാഴ്‌സല്‍ കവവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡിവൈഎസ്പി രജികുമാര്‍ തിരുനെല്ലി എസ്‌ഐ രജീഷ് തെരുവത്ത്പീടിക എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com