മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായി കാറ്റ്; അഞ്ച് ബോട്ടുകള്‍ തകര്‍ന്നു

ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതക്കുറവും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ബോട്ട് തകര്‍ന്നത് തിരിച്ചടിയായി
മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായി കാറ്റ്; അഞ്ച് ബോട്ടുകള്‍ തകര്‍ന്നു

കോഴിക്കോട്:  ശക്തമായ കാറ്റില്‍ കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലെ അഞ്ച് ബോട്ടുകള്‍ തകര്‍ന്നു. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതക്കുറവും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ബോട്ട് തകര്‍ന്നത് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് അഞ്ച് ബോട്ടുകള്‍ തകര്‍ന്നത്. ട്രോളിംഗ് നിരോധന കാലത്ത് കടലില്‍ നങ്കൂരമിട്ടതായിരുന്നു ബോട്ടുകള്‍. ഇത് കാറ്റില്‍ നിയന്ത്രണം വിട്ട് കരയ്ക്കടിയുകയായിരുന്നു. ഒരു ബോട്ടിന് ഏകദേശം രണ്ട് ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്. 

പുതിയാപ്പ പ്രവിയെന്ന ഉടമയുടെ ചൈതന്യമോള്‍, മാധവന്‍ എന്നയാളുടെ മഞ്ജുഷ, ബാബുവിന്റെ ഉടസ്ഥതയിലുള്ള സമുദ്ര, പ്രേമന്റെ ഉടമസ്ഥതയിലുള്ള അരുള്‍ദേവി, പ്രമോദിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മിദേവി എന്നീ ബോട്ടുകളാണ് തകര്‍ന്നത്. ബോട്ടിനുള്ളിലേക്ക് ഉപ്പുവെള്ളം കയറിയിട്ടുണ്ട്. പലകകളും തകര്‍ന്നു. ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com