അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പണിമുടക്കിൽ

ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു. തിങ്കളാഴ്ച മുതൽ സർവീസുകൾ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം.

കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നികുതി അടയ്ക്കാതെ ജി ഫോം നല്‍കിയും, ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവ കേരളത്തിന്റെ റോഡ് നികുതി അടയ്ക്കാതെയും പ്രതിഷേധിക്കും. യാത്രക്കാര്‍ക്ക് പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും അസോസിയേഷൻ  കുറ്റപ്പെടുത്തുന്നു.

കാലഹരണപ്പെട്ട 1988ലെ മോട്ടർ വാഹന നിയമത്തിലെ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസുകളിൽ നിന്നു പ്രതിദിനം 10,000 രൂപയോളം പിഴ ഈടാക്കുന്നതായി പ്രസിഡന്റ് മനോജ് പടിക്കല്‍, ജനറല്‍ സെക്രട്ടറി എ ജെ റിജാസ് എന്നിവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com