പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയി; മറച്ചുവച്ചിട്ട് കാര്യമില്ല, താഴെത്തട്ടില്‍ പണിയെടുക്കാതെ ഇനി രക്ഷയില്ല: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം

പാര്‍ട്ടിയ്ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയി; മറച്ചുവച്ചിട്ട് കാര്യമില്ല, താഴെത്തട്ടില്‍ പണിയെടുക്കാതെ ഇനി രക്ഷയില്ല: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം


തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പിലേറ്റ വലിയ തോല്‍വി മുന്‍കൂട്ടി കാണാനായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരെയുള്ള ലൈംഗിക പീഡനാരോപണം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ യോഗം ഇന്ന് ചര്‍ച്ച ചെയ്തില്ല. 

ശബരിമല വിഷയത്തിലുള്‍പ്പെടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയി. അത് മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് വിമര്‍ശനമുയര്‍ന്നു.താഴെത്തട്ടില്‍ പണിയെടുക്കാതെ ഇനി മുന്നോട്ടുപോകാനാകില്ല എന്നാണ് ഒരംഗം അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തില്‍ താഴെത്തട്ടില്‍ ബോധവത്കരണം നടത്തി വിശ്വാസികളെ കൂടെനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളാരും ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തള്ളിയില്ല. 

കേന്ദ്രനേതൃത്വത്തിന് എതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിലെ കേന്ദ്ര നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാണ് പരാതി. ദേശീയതലതത്തില്‍ കോണ്‍ഗ്രസിനോടെടുത്ത സമീപനം കേരളത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com