മൂന്നാറിലേക്ക് വീണ്ടും ചൂളം വിളിയുമായി തീവണ്ടികള്‍; ഹിമാലയം റെയില്‍വേ മാതൃക 

ട്രെയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറില്‍ പരിശോധന നടത്തി
മൂന്നാറിലേക്ക് വീണ്ടും ചൂളം വിളിയുമായി തീവണ്ടികള്‍; ഹിമാലയം റെയില്‍വേ മാതൃക 

ഇടുക്കി: മൂന്നാറിന്റെ  മനോഹാരിതയിലേക്ക് ചൂളം വിളിച്ച് വീണ്ടും തീവണ്ടിയെത്തുന്നു. ട്രെയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറില്‍ പരിശോധന നടത്തി. 

മൂന്നാറില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിന്റെ സാധ്യതകള്‍ സംഘം വിലയിരുത്തി. ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന്‍ അജയന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പൊതു  സ്വകാര്യ പങ്കാളിത്ത (പിപിപി) പ്രകാരമായിരിക്കും നിര്‍മ്മാണ പ്രവൃത്തികള്‍.

പരിശോധന റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദമായ പഠനം നടത്തും. ഹിമാലയം റെയില്‍വേ മാതൃക പോലെ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മൂന്നാറിന്റെ മുഖഛായ തന്നെ മാറുന്ന രീതിയില്‍  പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും  എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.  ട്രെയിന്‍ എന്ന മൂന്നാറിന്റെ സ്വപ്നം വീണ്ടും യാഥാര്‍ത്ഥ്യമായാല്‍ ടൂറിസം മേഖലയ്ക്കും അത് കൂടുതല്‍ കരുത്ത് പകരും.

1924 ല്‍ ഉണ്ടായ വെള്ളപൊക്കത്തിന് മുമ്പുവരെ മൂന്നാറില്‍ റെയില്‍വേ ഉണ്ടായിരുന്നു. മൂന്നാറില്‍ നിന്നുള്ള ചരക്കുഗതാഗതം സുഗമമാക്കാന്‍  മോണോ റയില്‍ സംവിധാനമാണ് അന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് ആവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും സര്‍വ്വീസ്  നടത്തിയിരുന്നു. ഈ സംവിധാനമാണ്  1924 ലെ പ്രളയത്തില്‍ തകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com