ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം: എ പി അബ്ദുളളക്കുട്ടി

ബിജെപിയില്‍ ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് എ പി അബ്ദുളളക്കുട്ടി
ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം: എ പി അബ്ദുളളക്കുട്ടി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് എ പി അബ്ദുളളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുദിവസം ഡല്‍ഹിയില്‍ തന്നെയുണ്ടാകും. ആലോചനകള്‍ക്ക് ശേഷം ബിജെപിയില്‍ ചേരുന്ന കാര്യം പറയാമെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. അമിത് ഷായും മോദിയുമായുളള കൂടിക്കാഴ്ച ഹൃദ്യമായിരുന്നു. ഇരുവരും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും പൊതുരംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അബ്ദുളളക്കുട്ടി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയുമായുളള അകല്‍ച്ച കുറയ്ക്കുന്നതിന് താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മോദി വിശദീകരിച്ചതായി അബ്ദുളളക്കുട്ടി പറഞ്ഞു. മോദിയുടെ നിര്‍ദേശപ്രകാരമാണ് അമിത് ഷായെ കണ്ടതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

മുസ്ലീം സമുദായത്തില്‍ വിദ്യാസമ്പന്നരായ ആളുകള്‍ പോലും ബിജെപിയില്‍ ചേരാനാണ് ആവശ്യപ്പെടുന്നത്. ബിജെപിയില്‍ ചേരാന്‍ മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളില്‍ അഭിപ്രായം ശക്തമാണ്. ഈ അനുഭവങ്ങള്‍ പിന്നീട് വിശദമാക്കാം.സുഹൃത്തുക്കളും ബന്ധുക്കളും ഈ അഭിപ്രായമാണ് തനിക്ക് മുന്‍പാകെ വച്ചത്. മുസ്ലീം ന്യൂനപക്ഷവും ബിജെപിയും തമ്മിലുളള അകല്‍ച്ച കുറയ്ക്കുന്നതിന് ഇത് വളരെ കരണീയമാകും. ബിജെപിയില്‍ ചേരുമെന്ന് ധീരമായി പറയാന്‍ തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും അബ്ദുളളക്കുട്ടി പറഞ്ഞു.

ത്രിപുരയും പശ്ചിമബംഗാളും മുന്നിലുണ്ടെന്നും ഇവിടെയും മാറ്റങ്ങള്‍ വരുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമുളള കേരളത്തെ സ്ഥിതിഗതികളെ കുറിച്ച് ചോദിച്ചപ്പോള്‍ അബ്ദുളളക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com