ഭാരതീയ പാരമ്പര്യം പേറുന്ന യോഗ കത്തോലിക്കര്‍ക്ക് ചെയ്യാമോ?; മറ്റൊരു മതബോധത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്, ക്രിസ്തു കേന്ദ്രിതമാക്കണമെന്ന് കെസിബിസി

യോഗ ക്രിസ്തു കേന്ദ്രിതമാക്കണമെന്ന് ക്രൈസ്തവരോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി 
ഭാരതീയ പാരമ്പര്യം പേറുന്ന യോഗ കത്തോലിക്കര്‍ക്ക് ചെയ്യാമോ?; മറ്റൊരു മതബോധത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്, ക്രിസ്തു കേന്ദ്രിതമാക്കണമെന്ന് കെസിബിസി

യോഗ ക്രിസ്തു കേന്ദ്രിതമാക്കണമെന്ന് ക്രൈസ്തവരോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ശാസ്ത്രീയ സംഗീതവും നൃത്തവും എങ്ങനെ ക്രിസ്തുകേന്ദ്രിതമാക്കാമോ അതുപോലെ യോഗയും ആക്കണമെന്നാണ് കെസിബിസിയുടെ ആഹ്വാനം. ഭാരതീയ പാരമ്പര്യം പേറുന്ന യോഗ കത്തോലിക്കര്‍ക്ക് ചെയ്യാമോ. ചെയ്യാമെങ്കില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പ്രസിദ്ധീകരിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് എന്ന് മാതഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കെസിബിസി ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. 
പുരാതന യോഗാചര്യ വ്യവസ്ഥാപിത മതങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് മതാത്മകമായി വളര്‍ന്നു. യോഗ അനുഷ്ഠിക്കുന്ന വ്യക്തി ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അത് ക്രിസ്തീയ യോഗ ആകുന്നില്ല. എന്നാല്‍ അത് ക്രിസ്തീയ കാഴ്ചപ്പാടിലൂടെയാകാം. 

സഹജയോഗ, കുണ്ഡലിനി യോഗ, ക്രിയാ ഗോയ എന്നിവ ഇതര മതസങ്കല്‍പ്പങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നതിനാല്‍ അവയെ ക്രിസ്തീയ ആത്മീയതുമായി ബന്ധിപ്പിക്കുന്നത് പ്രയാസമാണ്. ഇതര മതങ്ങളുടെ മൂല്യങ്ങളെ തുറന്ന മനസ്സോടെ സമീപിക്കണം. യോഗയിലെ ശാരീരിക ആസനങ്ങള്‍ക്ക് മതബന്ധമില്ല. എന്നാല്‍ അതീന്ദ്രിയ ധ്യാനം പോലുള്ള ചില കാര്യങ്ങളെക്കുറിച്ച് കരുതല്‍ വേണം. അറിയാതെ തന്നെ മറ്റൊരു മതബോധത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് ബോധം വേണം. യോഗയുടെ ദര്‍ശനങ്ങളില്‍ ചിലത് ക്രിസ്തീയ വിശ്വാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇതര മത പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് യോഗ ചെയ്യുന്നത് അസ്വീകാര്യമാണ്. യോഗാഭ്യാസത്തിലെ ആത്മീയ അപകട സാധ്യത ഫ്രാന്‍സിസ് മാര്‍പാപ്പയും വ്യക്തമാക്കിയിട്ടുണ്ട്. 

രക്ഷയെക്കുറിച്ചുള്ള കത്തോലിക്കാ വീക്ഷണവും യോഗയുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്. യോഗയില്‍ രക്ഷ എന്നത് സ്വന്തം ദൈവികത തിരിച്ചറിയുന്ന ആത്മസാക്ഷാത്കാരമണ്. ക്രിസ്തീയതയില്‍ രക്ഷ എന്നത് ദൈവവുമായുള്ള കൂടിക്കാഴ്ചയാണ്. തപശ്ചര്യകള്‍ കൊണ്ടോ, ധ്യാനവിദ്യകള്‍ കൊണ്ടോ ദൈവത്തെ നിര്‍ബന്ധിച്ച് തങ്ങളുടെ അനുഭവമണ്ഡലങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ക്രൈസ്തവര്‍ പ്രതീക്ഷിക്കരുത്- മാര്‍ഗരേഖയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com