ആദ്യം ലിഫ്റ്റ് ചോദിച്ച് കയറി, പിന്നീട് കാറില്‍ അശ്ലീലചേഷ്ടകള്‍; സ്ത്രീകള്‍ പിങ്ക് പൊലീസിനെ അറിയിച്ചു, എഎസ്‌ഐ പിടിയില്‍ 

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍
ആദ്യം ലിഫ്റ്റ് ചോദിച്ച് കയറി, പിന്നീട് കാറില്‍ അശ്ലീലചേഷ്ടകള്‍; സ്ത്രീകള്‍ പിങ്ക് പൊലീസിനെ അറിയിച്ചു, എഎസ്‌ഐ പിടിയില്‍ 

തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്‍(53) ആണ് പിടിയിലായത്. 

തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.പോലീസ് യൂണിഫോമില്‍ വര്‍ക്കലയില്‍ എത്തിയ സുഗുണന്‍ കല്ലമ്പലത്തേക്കു പോകുകയായിരുന്ന കാര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കൈ കാണിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് കാര്‍ നിര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കാറില്‍ കയറിയ സുഗുണന്‍ കാര്‍ യാത്രക്കാരായ സ്ത്രീകളോട് മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടിയെന്നുമാണ് പരാതി.

ആദ്യം പ്രതികരിക്കാതിരുന്ന സ്ത്രീകള്‍ സുഗുണന്‍ വാഹനത്തില്‍നിന്നും ഇറങ്ങിയ ശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പൊലീസിന്റെ നിര്‍ദേശപ്രകാരം കല്ലമ്പലം പൊലീസില്‍ സ്ത്രീകള്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ മൊഴിവാങ്ങി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സുഗുണനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com