'ആദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പ പ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്' 

കേരളവര്‍മ്മ കോളേജില്‍ സ്ഥാപിച്ച വിവാദബോര്‍ഡുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ
'ആദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പ പ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്' 

കൊച്ചി: കേരളവര്‍മ്മ കോളേജില്‍ സ്ഥാപിച്ച വിവാദബോര്‍ഡുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ 'അയ്യപ്പ പ്രസവബോര്‍ഡ്' ഫോട്ടോഷോപ്പ് ആയിരുന്നു എന്നതാണ് എസ്എഫ്‌ഐയെ പരിഹസിച്ച് കൊണ്ട് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പപ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്.ഇപ്പോ എന്തായി? അത് ഷെയര്‍ ചെയ്തവരൊക്കെ ചമ്മിപ്പോയില്ലേ?' - ഇതാണ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദബോര്‍ഡിന്മേല്‍ കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റിന്റെ പ്രസ്താവന സഹിതം ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കോ യാതൊരുവിധ ബന്ധവുമില്ല എന്നതാണ് ഇതുസംബന്ധിച്ച എസ്എഫ്‌ഐയുടെ വിശദീകരണം. വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ബോര്‍ഡ് വിവാദം എസ്എഫ്‌ഐയെ ആക്രമിക്കുന്നതിനായി ബോധപൂര്‍വ്വം ഉപയോഗിച്ചതാണെന്നും കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com