ആനന്ദ് പട്‌വര്‍ധന്റെ ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും, ഹൈക്കോടതി അനുമതി

ആനന്ദ് പട്‌വര്‍ധന്റെ ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും, ഹൈക്കോടതി അനുമതി
ആനന്ദ് പട്‌വര്‍ധന്‍ (facebook)
ആനന്ദ് പട്‌വര്‍ധന്‍ (facebook)

കൊച്ചി: ആനന്ദ് പട്‌വര്‍ധന്റെ വിവേക് (റീസണ്‍) എന്ന ഡോക്യുമെന്ററി് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വര്‍ധനും നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

രണ്ട് തവണ അപേക്ഷിച്ചിട്ടും വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്ന് മറുപടി ലഭിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. 

സിപിഐ നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെ, യുക്തിവാദി നേതാവ് നരേന്ദ്ര ധബോല്‍ക്കര്‍, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകള്‍ കൊലപ്പെടുത്തിയതിനെ പ്രമേയമാക്കുന്ന ഡോക്യമെന്ററിയാണ് വിവേക്. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com